19.4 C
Saudi Arabia
Friday, February 27, 2026
spot_img

സ്നേഹ ഐക്യങ്ങളുടെ വിളംബരമായി ഐസിഎഫ് ജിസാൻ ഗ്രാൻഡ് ഇഫ്താർ

ജിസാൻ : ഐ സി എഫ് ജിസാൻ റീജിയൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ മലയാളികൾക്കിടയിൽ സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശങ്ങൾ കൈമാറുന്ന സംഗമ വേദിയായി. റമളാൻ വിശുദ്ധിയുടെ മാസം ക്യാമ്പയിനോടനുബന്ധിച്ചായിരുന്നു ഇഫ്‌താർ സംഘടിപ്പിച്ചത്. ജിസാനിലെ വിവിധ സാംസ്കാരിക സാമൂഹ്യ സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ഐ സി എഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി, ചാപ്റ്റർ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ബിൻ സ്വാലിഹ് മഞ്ചേശ്വരം, റീജിയൻ പ്രസിഡണ്ട് ത്വാഹാ കിണശ്ശേരി, ജനറൽ സെക്രട്ടറി രഹനാസ് കുറ്റ്യാടി സംഘാടക സമിതി കൺവീനർ നാസർ കല്ലായി, അനസ് ജൗഹരി, ഹാരിസ് പട്ള, നൗഫൽ വള്ളിക്കുന്ന്, റഫീഖ് ഓമച്ചപ്പുഴ, ബിശറുൽ ഹാഫി, ശിഹാബ് എടവണ്ണപ്പാറ നേതൃത്വം നൽകി. മുസ്തഫ സഅദി ക്ലാരി സന്ദേശ പ്രഭാഷണം നടത്തി. ക്യാമ്പയിനോടനുബന്ധിച്ച് ഖുർആൻ ദ ലീഡർ, ഹലഖതുൽ ഖുർആൻ, സകാത്ത് ഡ്രൈവ്, തിലാവാ ഖുർആൻ പാരായണമത്സരം തുടങ്ങിയ വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles