16.3 C
Saudi Arabia
Saturday, February 28, 2026
spot_img

റിയാദ് കെഎംസിസി ഗ്രാന്റ് ഇഫ്താർ ആയിരങ്ങൾ പങ്കാളികളായി

റിയാദ്, ആയിരങ്ങൾ ഒഴുകിയെത്തിയ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താർ പ്രൗഢമായി . മലാസ് ലുലു മാളിൽ നടന്ന ഇഫ്താർ മീറ്റിൽ ഏഴായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. സംഗമം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസസിഡന്റ് വി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

റമദാനിന്റെ പുണ്യം മുൻ നിർത്തിയും സഹോദര്യത്തിന്റെ സന്ദേശം കൈമാറിയും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പ്രഫസർ ളിയാഉദ്ധീൻ ഫൈസി അഭിപ്രായപ്പെട്ടു. സമുദായ സൗഹാർദ്ധത്തിനും മുസ്‌ലിം സമൂഹത്തിന്റെ അഭിമാനകരമായ നിലനിൽപ്പിനും വേണ്ടി ഖാഇദേമില്ലത്ത് മുഹമ്മദ്‌ ഇസ്മായിൽ സാഹിബ് തൊട്ട് മുസ്‌ലിം ലീഗിന്റെ നേതാക്കൾ കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. സംഘടനാ വിപുലീകരണത്തിനപ്പുറത്ത് ആത്യന്തിക വിജയം ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് എല്ലാക്കാലത്തും കെഎംസിസി ചെയ്തുവരുന്നതെന്ന് ഇസ്‌ലാഹി സെന്റർ പ്രതിനിധി റസാഖ് സ്വലാഹി അഭിപ്രായപ്പെട്ടു.

ഗ്രെയ്‌സ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സൗദി കെഎംസിസി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, കാസർകകോട് ജില്ലാ സമസ്ത സെക്രട്ടറി അബ്ദുള്ള ഫൈസി, തെന്നല മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി പൊന്മള, റിയാദ് കേളി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, മലാസ് ലുലു മാനേജർ അക്ബർ, കേളി കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി രജീഷ് പിണറായി, എം ഇ എസ് പ്രതിനിധി ഷഫീഖ് പാനൂർ, ശിഹാബ് എ ജി സി ഗ്രൂപ്പ് , ഇബ്രാഹിം സുബ്ഹാൻ, നാസർ കാരക്കുന്ന്, മുഷ്ത്താഖ് അൽ റയാൻ, റിയാദ് മുസ്‌ലിം കോ – ഓഡിനേഷൻ ജനറൽ കൺവീനർ റഹ്മത്ത് ഇലാഹി, റിയാദ് മീഡിയ ഫോറം സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, വി എം അഷ്‌റഫ്‌ ഇസ്മ പോളിക്ലിനിക്ക്, മോഡേൺ സ്കൂൾ പ്രിൻസിപ്പൾ അസീസ് മാസ്റ്റർ, എന്നിവർ സംസാരിച്ചു.

റിയാദ് സെൻട്രൽ കമ്മറ്റി വളണ്ടിയർ വിഭാഗം സ്കോപ്പ് അംഗങ്ങളും വിവിധ ജില്ലാ കെഎംസിസി കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് ഇഫ്താറിൽ സംബന്ധിക്കുവാൻ എത്തിയവർക്കുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കിയത്. പതിനായിരത്തിലധികം പലഹാരങ്ങൾ ഒരുക്കിയതും ആയിരത്തിലധികം വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇഫ്താർ വിരുന്ന് ഒരുക്കിയതും റിയാദ് കെഎംസിസി വനിതാ വിംഗ് ഭാരവാഹികളായ റഹ്മത്ത് അശ്‌റഫിന്റെയും ജനറൽ സെക്രട്ടറി ജസീല മൂസയുടെയും നേതൃത്വത്തിലാണ്.

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ എംബസി സ്കൂൾ അധ്യാപകനും കലാ രംഗത്തെ നിറ സാന്നിധ്യവുമായ സലീം മാസ്റ്റർ ചാലിയത്തിന് സെൻട്രൽ കമ്മിറ്റി നൽകുന്ന ഉപഹാരം യു പി മുസ്തഫ കൈമാറി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, അഡ്വ. അനീർ ബാബു, മജീദ് പയ്യന്നൂർ, ഷമീർ പറമ്പത്ത്, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഷാഫി മാസ്റ്റർ തുവ്വൂർ, പി സി അലി വയനാട്, ഷംസു പെരുമ്പട്ട, പി സി മജീദ്, അഷ്‌റഫ്‌ കൽപകഞ്ചേരി, വിവിധ കെഎംസിസി ജില്ല, ഏരിയ, നിയോജകമണ്ഡലം കമ്മിറ്റികൾ സംഗമത്തിന് നേതൃത്വം നൽകി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles