16.3 C
Saudi Arabia
Saturday, February 28, 2026
spot_img

മനാമയിൽ ഡ്രോൺ ആക്രമണം; ഹൂറയിലെ റസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ചു, ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

മനാമ: ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെ ഹൂറയിലെ ‘ഇറ ടവർ’ (Era Tower) എന്ന റസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലൊന്നിലാണ് ഡ്രോൺ പതിച്ചത്. മനാമയിലെ നിരവധി പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്.

സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണാധീനമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം എക്സിലൂടെ (X) അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടിയന്തര സൈറൺ മുഴക്കിയിട്ടുണ്ട്. താമസക്കാർ ശാന്തത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിനിൽക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. ആക്രമണത്തിന്റെ ഉറവിടത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles