ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ കർശന മുന്നറിയിപ്പുകളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഇറാൻ. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ ഇസ്രായേൽ-യുഎസ് സഖ്യവുമായി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാന്റെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ഈ പ്രതികരണം. തങ്ങളുടെ മണ്ണിൽ കടന്നുകയറാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെന്നും മേഖലയിലെ അസ്ഥിരതക്ക് കാരണം പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. സ്വന്തം പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. സമാധാനത്തിനുള്ള ശ്രമങ്ങളെ അമേരിക്ക തടസ്സപ്പെടുത്തുക യാണെന്നും, ഏത് തരത്തിലുള്ള പ്രത്യാക്രമണങ്ങളെയും നേരിടാൻ സൈന്യം സുസജ്ജമാണെന്നും ടെഹ്‌റാൻ ഓർമ്മിപ്പിച്ചു. ഇറാൻ പരമോന്നത നേതാവിന്റെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെയാണ് അമേരിക്കയുമായുള്ള വാക്‌പോരും ശക്തമാകുന്നത്.



