22.6 C
Saudi Arabia
Tuesday, March 17, 2026
spot_img

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്ച

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി വിധിച്ചു. 2023 മെയ് 10-ന് വൈദ്യപരിശോധനയ്ക്കായി പോലീസുകാർ ആശുപത്രിയിലെത്തിച്ച സന്ദീപ്, അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വന്ദനയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കുടവട്ടൂർ സ്വദേശിയായ സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി, പ്രോസിക്യൂഷൻ നിരത്തിയ ശാസ്ത്രീയ തെളിവുകളും 70-ലധികം വരുന്ന സാക്ഷിമൊഴികളും ശരിവെച്ചു. കേസിൽ 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതിക്കുള്ള ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച കോടതി പ്രഖ്യാപിക്കും.

കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നാലെയാണ് ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള ശക്തമായ നിയമ നിർമ്മാണത്തിലേക്ക് സർക്കാർ നീങ്ങിയത്.

 

Related Articles

- Advertisement -spot_img

Latest Articles