21.5 C
Saudi Arabia
Wednesday, March 18, 2026
spot_img

കലാരത്ന ഡാൻസ് ഗ്രൂപ് ജിദ്ദ ഇഫ്താർ സംഗമം ശ്രദ്ധേയമായി

ജിദ്ദ: ഫൈസലിയയിലെ മഹ്മൂദ് സഈദ് സൂക്കിലെ തുറസ്സായ ഹാളിൽ സംഘടിപ്പിച്ച കലാരത്ന ഡാൻസ് ഗ്രൂപ് ജിദ്ദയുടെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മുഖ്യ കോർഡിനേറ്റർ ശ്രീത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജിദ്ദ മലയാളി സമൂഹത്തിൽ കലാ–സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് കലാരത്ന ഡാൻസ് ഗ്രൂപ് ജിദ്ദ നടത്തുന്നതെന്ന് പ്രശസ്ത ഗായകൻ ജമാൽ പാഷ പറഞ്ഞു. കലാരത്ന ഡാൻസ് ഗ്രൂപ്പിന്റെ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈലത്തുൽ ഖദ്‌റിന്റെ വരവിനെ സ്വാഗതം ചെയ്ത് ഗായകൻ നൂഹ് ബീമാപ്പള്ളി ആലപിച്ച ഗാനം സദസ്സ് ഹർഷാരവത്തോടെ ഏറ്റെടുത്തു. ചടങ്ങിനോടനുബന്ധിച്ച് കീർത്തന സുമേഷ് വരച്ച ആരാദ്യ ഷിനോജിന്റെ വാട്ടർ കളർ പെയിന്റിംഗ് ഫോട്ടോ കൈമാറി.

വിവിധ ആഘോഷങ്ങൾ, കലാമേളകൾ, സാമൂഹിക പരിപാടികൾ, ദേശീയ-സാംസ്കാരിക വേദികൾ എന്നിവയിൽ മനോഹരമായ നൃത്താവിഷ്കാരങ്ങളിലൂടെ ശ്രദ്ധ നേടുന്ന കലാസംഘമാണ് കലാരത്ന ഡാൻസ് ഗ്രൂപ്. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ കൂട്ടായ്മ, കേരളത്തിന്റെ സമ്പന്നമായ കലാപാരമ്പര്യവും ആധുനിക നൃത്തശൈലികളും സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് മികച്ച അവതരണങ്ങൾ സമ്മാനിക്കുന്നതിൽ മുൻപന്തിയിലാണ്. കുട്ടികൾക്കും യുവാക്കൾക്കും കലാപരമായ കഴിവുകൾ വളർത്താനുള്ള അവസരവും സംഘം ഒരുക്കുന്നുണ്ട്.

ജിദ്ദയിലെ പ്രവാസി മലയാളികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുകയും സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സജീവ കലാസംഘമായി കലാരത്ന ഡാൻസ് ഗ്രൂപ് ജിദ്ദ വളർന്ന് കൊണ്ടിരിക്കുകയാണെന്നും പരിപാടിയിൽ അഭിപ്രായപ്പെട്ടു.

റീത്ത, നവാസ് ബീമാപ്പള്ളി, റാഫി ജൂബി, നീതു, സുമയ്യ, എന്നിവർ ആശംസകൾ നേർന്നു. റാഫി ജൂബി, നീതു, സുമയ്യ, അക്ബർ, അജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പൗർണമി ടീച്ചർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു

 

 

Related Articles

- Advertisement -spot_img

Latest Articles