17.5 C
Saudi Arabia
Tuesday, March 24, 2026
spot_img

ജിദ്ദ തിരൂരങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ

ജിദ്ദ: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ്‌ കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലം യുഡിഫ് സ്ഥാനാർഥിയായി മാത്സരിക്കുന്ന പി.എം.എ സമീർ സാഹിബിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പ്രവാസ ലോകത്തുനിന്നും നാട്ടിലുള്ള കെഎംസിസി പ്രവർത്തകർ നാട്ടിലും നടത്തുവാൻ തീരുമാനിച്ചു.

കഴിഞ്ഞ 10 വർഷക്കാലം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ പിന്നോട്ട് നയിച്ച, മന്ത്രിമാർ പോലും വർഗീയത പറയുന്ന, വർഗീയത പറയുന്നവരെ കൊണ്ട് നടക്കുന്ന ഈ ഗവണ്മെന്റ്നെ താഴെ ഇറക്കേണ്ട അവശ്യകത യോഗത്തിൽ പ്രസംഗിച്ചവർ ഊന്നിപ്പറഞ്ഞു. മുസ്ലിം ലീഗ് പ്രസിഡന്റ്‌ ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ തേജോവധം ചെയ്തവരെ നിയമത്തിനു മുന്നിൽ എത്രയും വേഗം കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.

ലോക കെഎംസിസി പ്രസിഡന്റ്‌ കെപി. മുഹമ്മദ്ക്കുട്ടി ഉദ്ഘടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷതവഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിപി.മുസ്തഫ സാഹിബ്‌, ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, സംസ്കൃതി ചെയർമാൻ സീതി കോളക്കാടൻ, സുഹൈൽ പികെ, റഫീഖ് പന്താരങ്ങാടി, അബ്‌ദുസ്സമദ് പൊറ്റയിൽ, പിഎം ബാവ, സുഹൈൽ എംസി, ഷംസീർ പരപ്പനങ്ങാടി, മുനീർ പോക്കാട്ട്, ശരീഫ് തെന്നല, റഹീം വിപി, അഷ്‌റഫ്‌ ടിടി, ശിഹാബ് ചെറുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു മുനീർ തലാപ്പിൽ സ്വാഗതവും മുജീബ് സിവി നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles