ഹഫർ അൽ ബത്തീൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബത്തീനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട സ്വദേശിയുടെ ജനാസ ഖബറടക്കി. കോഴിക്കോട് സ്വദേശി റിയാസ് പി. ടി (51) ആയിരുന്നു മരണമടഞ്ഞത്.
പെരുന്നാൾ തലേന്ന് രാത്രി ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ചായിരുന്നു റിയാസ് കുഴഞ്ഞു വീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചു ഹഫർ അൽ ബത്തീനിൽ ഖബറടക്കി. സഹപ്രവർത്തകരും മലയാളി സുഹൃത്തുക്കളും ഉൾപ്പടെ ഖബറടക്കൽ ചാകുടങ്ങിൽ പങ്കെടുത്തു.
പിതാവ്: പരേതനായ മൂസ, മാതാവ്: പാതേയി, ഭാര്യ: സീനത്ത്, മക്കൾ: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാൻ



