19 C
Saudi Arabia
Saturday, March 28, 2026
spot_img

മൊബൈൽ കമ്പനികളുടെ ’13-ാം മാസം ചതിക്കുഴി’ അവസാനിക്കുന്നു; 28 ദിവസത്തെ റീചാർജ് രീതി മാറ്റാൻ കേന്ദ്ര ഇടപെടൽ

ന്യൂഡൽഹി: മൊബൈൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് കാലാവധി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ കർശനമായ ഇടപെടൽ നടത്തുന്നു. നിലവിൽ ഭൂരിഭാഗം സ്വകാര്യ ടെലികോം കമ്പനികളും ഒരു മാസത്തെ പ്ലാനുകൾ എന്ന പേരിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇതുവഴി വർഷത്തിൽ 12 മാസത്തിനു പകരം 13 തവണ റീചാർജ് ചെയ്യാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. ’13-ാം മാസത്തെ ചതിക്കുഴി’ എന്നറിയപ്പെടുന്ന ഈ രീതിക്കെതിരെ വലിയ തോതിലുള്ള പരാതികളാണ് ഉയരുന്നത്. ഇതിനെത്തുടർന്ന്, കലണ്ടർ മാസത്തെ അടിസ്ഥാനമാക്കി (30 ദിവസത്തെ വാലിഡിറ്റി) കുറഞ്ഞത് ഒരു പ്ലാനെങ്കിലും കമ്പനികൾ നിർബന്ധമായും ലഭ്യമാക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) കർശന നിർദ്ദേശം നൽകി.

മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കുന്നതിന് പിന്നാലെ കാലാവധിയിൽ നടത്തുന്ന ഇത്തരം ക്രമക്കേടുകൾ സാധാരണക്കാരുടെ പ്രതിമാസ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് മാസത്തിൽ ഒരിക്കൽ മാത്രം റീചാർജ് ചെയ്താൽ മതിയാകും. ട്രായ്‌യുടെ ഈ ഇടപെടൽ ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം പാലിക്കേണ്ടി വരും. ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനായി സർക്കാർ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles