29.7 C
Saudi Arabia
Monday, March 30, 2026
spot_img

യുഎഇ വിസ പൊതുമാപ്പിന് നാളെ തിരശ്ശീല; പദവി ശരിയാക്കാൻ ലഭിക്കുന്ന അവസാന സുവർണ്ണാവസരം!

അബുദാബി: യുഎഇയിൽ വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് പിഴയില്ലാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിടാനോ അനുവദിച്ച ഗ്രേസ് പീരിയഡ് നാളെ (ചൊവ്വാഴ്ച) അവസാനിക്കുന്നു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിയാത്തവർക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP) അറിയിച്ചു.

പദവി ശരിയാക്കാത്തവർക്കെതിരെ നാളെ മുതൽ കർശനമായ പരിശോധനകളും നാടുകടത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രേസ് പീരിയഡ് അവസാനിക്കുന്നതോടെ പിഴത്തുകകളിൽ ഇളവ് ലഭിക്കില്ലെന്ന് മാത്രമല്ല, നിയമലംഘകർക്ക് ഭാവിയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്. അതിനാൽ, ഇനിയും നടപടികൾ പൂർത്തിയാക്കാത്തവർ എത്രയും വേഗം നിശ്ചിത കേന്ദ്രങ്ങളിലെത്തി ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

 

Related Articles

- Advertisement -spot_img

Latest Articles