മദീന: പാലക്കാട് കച്ചേരിപ്പറമ്പ് സ്വദേശി മദീനയിൽ മരണപ്പെട്ടു. കച്ചേരിപ്പറമ്പ് വള്ളക്കടൻ ഹംസ(76) യാണ് മരണപ്പെട്ടത്. താമസസ്ഥലത്തുനിന്നും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നായിരുന്നു മരണം. സ്വകാര്യ ഉംറ ഗ്രൂപ്പിൽ എത്തിയ ഹംസ ഉംറ പൂർത്തിയാക്കി മദീനയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു.
പിതാവ്: അലവി മാതാവ്: കുഞ്ഞീവി, ഭാര്യ: ഖദീജ, മക്കൾ: സുബൈദ, യൂസഫ്, നസീമ, ശരീഫ്, ഹസീന അനീസ, സൈദലവി, മരുമക്കൾ: സൽമ, സജ്‌ന, ലുബൈന. ഐസിഎഫ് വെൽഫെയർ ടീം അംഗങ്ങൾ അസീസ് സഖാഫി, ബിഷർ പാപ്പിനിശ്ശേരി, ഇസ്മായീൽ തങ്ങൾ, ഉംറ ഗ്രൂപ് അമീർ റഫീഖ് സഖാഫി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ജന്നത്തുൽ ബഖീഇൽ മറവ് ചെയ്‌തു.



