25 C
Saudi Arabia
Monday, April 13, 2026
spot_img

ഡോ. ടെസ്സി റോണിയുടെ പുസ്തകം ‘വരളുന്ന ഹൃദയഭൂമിക’ പ്രകാശനം വ്യാഴാഴ്‌ച ദമ്മാമിൽ

ദമ്മാം: പ്രമുഖ പ്രവാസി എഴുത്തുകാരി ഡോ. ടെസ്സി റോണിയുടെ പുതിയ കവിതസമാഹാരമായ വരളുന്ന ഹൃദയഭൂമികയുടെ പ്രകാശന കർമ്മം ഏപ്രിൽ 9-ന് വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ദമ്മാം റോസ് ഗാർഡൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രശസ്ത ചെറുകഥാ കൃത്ത് ജോസഫ് തെരുവൻ, സാംസ്‌കാരിക പ്രവർത്തകൻ ഡോ. മനീഷ് അഹ്‌മദിന് നൽകികൊണ്ട് പുസ്തകം പ്രകാശനം ചെയ്യും. കൈരളി ബുക്‌സാണ് പ്രസാധകർ. മനസിന്റെ അഗാധതയിൽ നിന്ന് ഉത്ഭവിച്ച് നദിപോലെ ഒഴുകുന്ന ചിന്തകളും മനുഷ്യരുടെ ആത്മസംഘർഷങ്ങളുടെ അടയാളപ്പെടുത്തലുമാണ് വരളുന്ന ഹൃദയഭൂമികയിലെ കവിതകൾ.

സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കലാ-കായിക, ജീവകാരുണ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്നും, പ്രവാസ ലോകത്തെ എല്ലാ അക്ഷരസ്നേഹികളെയും സാംസ്‌കാരിക പ്രവർത്തകരെയും ഈ സാംസ്കാരിക സംഗമത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും ദമ്മാം സാംസ്കാരിക വേദി ഭാരവാഹികൾ അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles