29.8 C
Saudi Arabia
Saturday, April 11, 2026
spot_img

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് അവലോകന യോഗം സംഘടിപ്പിച്ചു.

ജിദ്ദ : ഷറഫിയ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. യു എം ഹുസ്സൈൻ മലപ്പുറം അദ്ദ്യക്ഷത വഹിച്ചു. തൊണ്ണൂറ്‌ മുതൽ നൂറ്റിപന്ത്രണ്ട്‌ സീറ്റുകൾ നേടി യു ഡി എഫ്‌ അധികാരത്തിൽ വരുമെന്ന് അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസ ലോകത്ത് യു.ഡി.എഫ് അനുകൂലമായി ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയതിനെ യോഗം അഭിനന്ദിച്ചു. വോട്ടർമാരെ ബോധവൽക്കരിക്കുന്നതിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും വിലയിരുത്തി.

കേരളത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടത്‌ കോൺഗ്രെസും യു ഡി എഫും മുന്നോട്ട്‌ വെച്ച അഞ്ച്‌ ഗ്യാരണ്ടികളണ്‌ , താഴെ തട്ടിലുള്ള കുടുംബങ്ങളിലും പ്രത്യേകിച്ച്‌ സ്ത്രീ വോട്ടർമ്മാർക്കിടയിൽ ചർച്ചാവിഷയമായി. അത്‌ കൊണ്ട്‌ തന്നെ സ്ത്രീ വോട്ടർമാരുടെ സാന്നിദ്ധ്യം ഈ തെരഞ്ഞെടുപ്പിൽ കണ്ടത്‌. യു ഡീഫിന്റെ പ്രകടന പത്രികക്കുള്ള അംഗീകാരമാണ്‌ കുടുംബിനികളും നിർദ്ധനരായവരും ഈ തെരഞ്ഞെടുപ്പിൽ നല്ല രീതിയിലുള്ള പ്രതികരണമാണ്‌ നടത്തിയത്‌. പുതുതലമുറയെ ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങൾ യു ഡി എഫിന്‌ അനുകൂലമായി ഗുണം ചെയ്തു. പ്രവാസികളുടെ രാഷ്ട്രീയ ഇടപെടൽ കൂടുതൽ ശക്തമാക്കാനും, സംഘടനാ പ്രവർത്തനം അടിത്തറയിൽ നിന്ന് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.

ജില്ലാ ഭാരവാഹികളായ ഫൈസൽ മക്കരപ്പറമ്പ്‌, കമാൽ കളപ്പാടൻ, ഗഫൂർ വണ്ടൂർ, അനസ്‌ തുവ്വൂർ, ശംസുദ്ധീൻ വേങ്ങൂർ, ഉസ്മാൻ മേലാറ്റൂർഎന്നിവർ യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ പ്രവാസ ലോകത്ത് സജീവമായി ഇടപെട്ട എല്ലാ പ്രവർത്തകർക്കും യോഗം അഭിനന്ദനം രേഖപ്പെടുത്തി. യു.ഡി.എഫ് അനുകൂല തരംഗം ശക്തിപ്പെടുത്തുന്നതിൽ ഒ.ഐ.സി.സി നിർണായക പങ്ക് വഹിച്ചുവെന്നു വിലയിരുത്തി.

 

Related Articles

- Advertisement -spot_img

Latest Articles