25.9 C
Saudi Arabia
Saturday, April 11, 2026
spot_img

ശ്രീ ബഷീർ കുപ്പിയാന് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ (PPA) ജിദ്ദ യാത്രയയപ്പ് നൽകി.

ജിദ്ദ: മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പിപിഎ ജിദ്ദയുടെ നിലവിലെ പ്രസിഡന്റും വിവിധ സ്ഥാനങ്ങൾ വഹിച്ച് സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ശ്രീ ബഷീർ കുപ്പിയാന് യാത്രയയപ്പ് നൽകി.

മാർച്ച് 30-ന് ജിദ്ദയിലെ എലോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിപിഎ ജിദ്ദയുടെ രക്ഷാധികാരി ശ്രീ സുബൈർ കൊറ്റാലികുടി അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ശ്രീ അനസ് അരിമ്പാശ്ശേരി, ജനറൽ സെക്രട്ടറി ശ്രീ ഷിഹാബ് അലിയാർ, ട്രഷറർ ശ്രീ ഹിജാസ് കണേലി, അഡ്വൈസറി ബോർഡ് അംഗം ശ്രീ കൊച്ചുമുഹമ്മദ് കരിമ്പനക്കൽ, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ മുഹമ്മദ് ഷാഫി, ശ്രീ ഷെഹീർ അയ്മനകൂടി, വൈസ് പ്രസിഡന്റ് ശ്രീ അൻസാർ കാഞ്ഞിരത്തിങ്കൽ, മീഡിയ സെക്രട്ടറി ശ്രീ ജമാൽ മീരാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഉബൈദ് കൂലിയാടൻ, ശ്രീ തൻസീം പുത്തുക്കാടൻ, ശ്രീ ഫൈസൽ ചെറുപ്പുളി, ശ്രീ ഷാരിഖ് സയ്യദ് അലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പിപിഎ ജിദ്ദയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കുടുംബസമേതം പങ്കെടുത്ത ചടങ്ങിൽ വനിതാ വിങ് അംഗങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആശംസകൾ നേർന്ന എല്ലാവർക്കും ശ്രീ ബഷീർ കുപ്പിയാൻ നന്ദി അറിയിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് അലിയാർ സ്വാഗതവും ട്രഷറർ ഹിജാസ് കണേലി നന്ദിയും പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles