35 C
Saudi Arabia
Friday, October 10, 2025
spot_img

“അജയ്യനായി, അനശ്വരതയിൽ” ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് പി എം നജീബ് അനുസ്മരണം സംഘടിപ്പിച്ചു.

ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്ന പി എം നജീബിൻറെ നാലാം വാർഷിക ഓർമ്മദിനം ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. “അജയ്യനായി, അനശ്വരതയിൽ” എന്ന ശീർഷകത്തിൽ ദമ്മാം ബദ്ർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ഓർമ്മദിന സമ്മേളനം നാഷണൽ കമ്മിറ്റി പ്രസിഡൻറ്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.

സൗദി അറേബ്യയിലെ രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന മഹനീയ വ്യക്തിത്വമായിരുന്നു പി.എം നജീബ്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സൗഹൃദങ്ങൾ നേടിയെടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്ത മനുഷ്യ സ്‌നേഹിയാണ് അദ്ദേഹം. സൗദിയിൽ അറേബ്യയിൽ കോൺഗ്രസ്സ് സംഘടനയ്ക്ക് തുടക്കമിട്ട നേതാക്കളിൽ ഒരാളാണ് പി എം നജീബ്.

ഒ ഐ സി സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെയും സൗദി നാഷണൽ കമ്മിറ്റിയുടെയും ആദ്യ പ്രസിഡൻറായിരുന്നു അദ്ദേഹം, നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. നിതാഖാത്ത് സമയത്തും കോവിഡ് കാലഘട്ടത്തിലും നജീബ് നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമായിരുന്നു.

സ്വന്തം സഹോദരനെപ്പോലെ എന്നും സാധരണ ഒ ഐ സി സി പ്രവർത്തകരെ ചേർത്ത് പിടിച്ചിരുന്ന പി എം നജീബ് എന്നും അവരുടെ മനസ്സിൽ അജയ്യനും അനിഷേധ്യനുമായ നേതാവായിരുന്നു. ഏതൊരാളെയും ഒരിക്കൽ കണ്ടു പരിചയപ്പെട്ടാൽ അദ്ദേഹത്തിന്റെ ഓർമ്മയിൽ ആ മുഖം എന്നും തങ്ങിനിൽക്കുമായിരുന്നു. പരിചയപ്പെടുന്നവരുടെ മനസ്സ് കവരുന്ന ഇടപെടലുകൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

കിഴക്കൻ പ്രവിശ്യയിലെ ഒരു സദസ്സിനും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നേതാവായിരുന്നു പി എം നജീബ്. വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം, തന്റെ അഭിപ്രായം ശരിയായ രീതിയിൽ തുറന്ന് പറയാൻ ഒരു മടിയും കാണിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ ആ വേർപാട് ഇന്നും പ്രസ്ഥാനത്തിൻറെ തീരാ വേദനയാണെന്നും പി.എം നജീബിന് പകരം പി എം നജീബ് മാത്രമാണെന്നും ബിജു കല്ലുമല അഭിപ്രയപെട്ടു.

ആശുപത്രി കിടക്കയിൽ അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതിയ വാക്കുകൾ പ്രസിഡൻറ് ഇ.കെ സലിം സദസ്സിന് മുൻപാകെ വായിച്ചത് ഹൃദയഹാരിയായി. വിദ്യാഭ്യാസ മേഖലയിൽ പി.എം നജീബിൻറെ ഓർമ്മയ്ക്കായി കഴിഞ്ഞ വർഷം സംഘടിപ്പിച്ച പി എം നജീബ് മെമ്മോറിയൽ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് “മികവ്” വരും വർഷങ്ങളിൽ തുടരുമെന്ന് ഇ.കെ സലിം പറഞ്ഞു.

ഗ്ലോബൽ മുൻ ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ, ജോൺ കോശി, ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻറുമാരായ നൗഷാദ് തഴവ, ഷിജില ഹമീദ്, ഷംസ് കൊല്ലം, ജനറൽ സെക്രട്ടറിമാരായ അൻവർ വണ്ടൂർ, പാർവ്വതി സന്തോഷ്, ഓഡിറ്റർ ബിനു.പി.ബേബി, കോഴിക്കോട് ജില്ലാ പ്രസിഡൻറ് അസ്‌ലം ഫറോഖ് തുടങ്ങിയവർ അനുസ്‌മണ പ്രഭാഷണം നടത്തി. സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

പ്രവിശ്യാ കമ്മിറ്റി നേതാക്കളായ ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, വിവിധ ജില്ലാ എരിയ പ്രസിഡൻറുമാരായ ലാൽ അമീൻ, ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, അൻവർ സാദിഖ്, ബിനു പുരുഷോത്തമൻ, മുസ്തഫ നണിയൂർ നമ്പറം, ശ്യാം പ്രകാശ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles