ന്യൂഡൽഹി: ഒരേ സമയം പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്‌ഷ്യം വെച്ച് ഇന്ത്യയുടെ ആക്രമണം. ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ഇന്ത്യയുടെ ആക്രമണം. പഹൽ ഗാമിൽ നടന്ന ആക്രമണത്തിന് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപ്‌തി ഏറിയതുമാണ് ഈ തിരിച്ചടിയാണിത്.
ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനവും മുരിഡികയിലെ ലക്ഷർ ത്വയ്‌ബ ആസ്ഥാനവും ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്. കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശവും ആശുപത്രികളിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം വ്യോമസേനയുടെ അഭ്യാസ അപ്രകടനകളും നടന്നു.
ഇന്ത്യ കൊടുംഭീകരനായി മുദ്ര കുത്തിയിട്ടുള്ള മസൂദ് അസർ സ്ഥാപിച്ചതായിരുന്നു ജെയ്ഷെ മുഹമ്മദ്. ഇന്ത്യൻ പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം, പത്താൻകോട്ട് ആക്രമണം എന്നിവയിൽ മസൂദിന്റെ പങ്ക് ആരോപിച്ചിരുന്നു. 1994 ൽ ഇന്ത്യ പിടികൂടിയ 1999 ലെ കാണ്ഡഹാർ വിമാനറാഞ്ചലിനെ തുടർന്ന് വിട്ടയച്ചിരുന്നു. മുംബൈ ഭീകര ആക്രമണത്തിൻറെ സൂത്ര ധാരകനായ ഹാഫിസ് സയിദിൻറെ നേതൃത്വത്തിലുള്ള ലക്ഷ്‌റെ ത്വയ്ബ യുടെ ആസ്ഥാനനും തകർത്തതായി അറിയുന്നു. പഹൽ ഗാം ആക്രമണത്തിന്റെ പിന്നിലും ലക്ഷ്‌റെ ത്വയ്ബയുടെ പങ്കുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.
ഭീകര കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു ഇന്ത്യയുടെ ആക്രമണം. ആദ്യ ആക്രമണം നടത്തിയത് ജെയ്ഷെ മുഹമ്മദ് സ്വാധീനമേഖലകളിലായിരുന്നു. മസൂദ് അസറിന്റെ കേന്ദ്രവും തകർക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 55ലധികം പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുകളുണ്ട്.