മലപ്പുറം: 40 കോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ പോലീസ് പിടി കൂടിയത്. ചൊവ്വാഴ്‌ച രാത്രി തായ്‌ലാൻഡിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ എയർ ഏഷ്യ യാത്രക്കാരിൽ നിന്നാണ് മയക്കു മരുന്ന് പിടി കൂടിയത്. കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്‌ണൻ (39), ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ധീൻ (40) എന്നിവരെയാണ് എയർ കസ്‌റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്‌ഥർ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ പിടി കൂടിയായത്. തായ്‌ലാൻഡിൽ നിന്നും ക്വലാലംപൂർ വഴിയാണ് ഇവർ കോഴിക്കോട് എത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവൻറ്റീവ് യ്യൂനിറ്റിന് കീഴിലാണ് കോഴിക്കോട് എയർ കസ്‌റ്റംസ്, എയർ ഇന്റലിജൻസ് പ്രവർത്തിക്കുന്നത്.
.