28.5 C
Saudi Arabia
Friday, August 22, 2025
spot_img

കേളി കുടുംബ സഹായ ഫണ്ട്‌ കൈമാറി

കണ്ണൂര്‍ : കേളി കലാസാംസ്‌കാരിക വേദി അല്‍ ഖര്‍ജ് ഏരിയ ഹോത്ത യുണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരിക്കെ  മരണപെട്ട  ജനാര്‍ദ്ദനന്‍  കുടുംബ സഹായ ഫണ്ട്‌ അഴീക്കോട് എം. എല്‍. എ. കെ. വി. സുമേഷ് കൈമാറി. ജനാര്‍ദ്ദനന്റെ  വസതിയില്‍ നടന്ന ഹ്രസ്വമായ ചടങ്ങില്‍ കേളി മുന്‍  കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത് ചിനോളി ആമുഖ പ്രഭാഷണം നടത്തി.  കേളി  സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ യോഗത്തില്‍ . മുന്‍ രക്ഷാധികാരി കമ്മിറ്റിയംഗം കുഞ്ഞിരാമന്‍ ആധ്യക്ഷത വഹിച്ചു.

നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട്‌ രമേശന്‍, കണ്ണാടിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി അശോകന്‍, മയ്യില്‍ ഏരിയ കമ്മിറ്റി അംഗം ബിജു, കേളി മുന്‍കാല പ്രവര്‍ത്തകരായ സുധാകരന്‍ കല്യാശ്ശേരി, രാജന്‍ പള്ളിത്തടം, ജയരാജന്‍ അറത്തില്‍, രാജീവന്‍ കോറോത്ത്,  ബിജു പട്ടേരി,  പുരുഷോത്തമന്‍ അസ്സിസിയ, സുകേഷ് എന്നിവരെ കൂടാതെ നിലവിലെ അംഗങ്ങളായ രാമകൃഷ്ണൻ കൂനൂൽ, വേണു കോടിയേരി, വിനീഷ് തൃക്കരിപ്പൂർ, സിദ്ദിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 33  വര്‍ഷമായി  ഹോത്ത എന്ന പ്രദേശത്ത് ഡ്രൈവര്‍ ആയി ജോലിചെയ്തു വരികയായിരുന്ന ജനാര്‍ദ്ദനന്‍ കഴിഞ്ഞ ഡിസംബറില്‍   ഹൃദയാഘാതത്തെ തുടര്‍ന്ന് അഞ്ചു മാസക്കാലം  അല്‍ ഖര്‍ജിലും  റിയാദിലും ആയി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണപ്പെട്ടത്‌. പാലത്ത് വീട്ടില്‍ രാമന്‍ എബ്രോന്‍ ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രസീത, മക്കള്‍ പൂജ, അഭിഷേക്.

Related Articles

- Advertisement -spot_img

Latest Articles