മലപ്പുറം: മേപ്പാടിയിൽ ടെൻറ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ചു. മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് മരിച്ച നിഷ്‌മയുടെ ‘അമ്മ ജസീല പറഞ്ഞു. നിഷ്‌മയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്ന് അറിയില്ല. അവർക്ക് ആർക്കും പരിക്ക് പറ്റിയിട്ടില്ല. തൻറെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടത്.
ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിസ്സാണ് ഉണ്ടായിരുന്നോ? എന്തുകൊണ്ടാണ് നിഷ്‌മക്ക് മാത്രം അപകടം സംഭവിച്ചത്? ഹട്ടിൽ കൂടെയുണ്ടായിരുന്നവർക്ക് അരിക്കും ഒന്നും പറ്റിയിട്ടില്ലല്ലോ എന്നും ജസീല ചോദിച്ചു.
യാത്രയിൽ മൂന്ന് തവണ മകൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു.സുഹൃത്തുക്കളുടെ കൂടെയാണെന്ന് അറിയിക്കുകയും ചെയ്‌തു. പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ലെന്നും അവർ അറിയിച്ചു. കൃത്യമായ അപകട കാരണം അറിയണം. മകളുടെ കൂടെ പോയ ആർക്കും ഒരപകടവും പറ്റിയിട്ടില്ല. നീതി ലഭിക്കണം. നിഷ്‌മയുടെ മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ജസീല ആവശ്യപ്പെട്ടു.