ലക്‌നോ: മകളും കാമുകനും ചേർന്ന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ചിൻഹാട്ട് സ്വദേശി ഉഷ സിങാണ് (45) ദാരുണമായി കൊല്ലപ്പെട്ടത്. ഉഷയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴി തെറ്റിക്കാനും ഇവർ ശ്രമിച്ചു. ലൈംഗികാതിക്രമത്തിനും മോഷണശ്രമത്തിനുമിടക്കാണ് കൊല്ലപ്പെട്ടതെന്ന് വരുത്തി തീർക്കാൻ പ്രതികൾ തെളിവുകളും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മകളെ ചോദ്യം ചെയ്‌തപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.
ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഉഷ സിംഗിനെ വീടിനുളിൽ കൊല്ലപ്പെട്ടതായി കാണുന്നത്. 15 കാരിയായ മകളും 17 കാരനായ കാമുകനും ചേർന്ന് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഗ്ലാസ് ഉപയോഗിച്ച് കഴുത്തു മുറിച്ചുമാറ്റി. ബലാൽ സംഗം ചെയ്‌തതായി തോന്നിപ്പിക്കാൻ വേണ്ടി ഇരുവരും ചേർന്ന് ഉഷയെ നഗ്നയാക്കി. കൊലപാതകത്തിന് ശേഷം ഇരുവരും ബാംഗ്ളൂരിലേക്ക് രക്ഷപെടാനും ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അജ്ഞാതർ വീട്ടിലെത്തി അമ്മയെ കോലപ്പടുത്തി ഓടി രക്ഷപെട്ടുവെന്നായിരുന്നു കുട്ടി പൊലീസിന് മൊഴി നൽകിയത്. ആക്രമികൾ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും വീട്ടിൽ മോഷണം നടത്തിയതായാലും കുട്ടി മൊഴി നൽകിയിരുന്നു. കുട്ടിയുടെ മൊഴികളിൽ സംശയം തോന്നിയ പോലീസ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ വ്യത്യസ്ത മറുപടിയുമാണ് കുട്ടി നൽകിയത്.
അതേസമയം സിസിടിവി പരിശോധിച്ച പൊലീസിന് സംഭവസമയത്ത് വീട്ടിലേക്ക് പുറത്തുനിന്ന് ആരും വന്നതായി കണ്ടെത്താൻ ആയില്ല. കുട്ടിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ അൽപം മുൻപ് 17 കാരൻ കുട്ടിയെ വിളിച്ചതായി കണ്ടെത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുട്ടി കുറ്റം സമ്മതിക്കുന്നത്.