31.2 C
Saudi Arabia
Monday, August 25, 2025
spot_img

മാസ് റിയാദിന് പുതിയ നേതൃത്വം

റിയാദ്: റിയാദിലെ മുക്കം നിവാസികളുടെ കൂട്ടയ്മമായ ‘മുക്കം ഏരിയ സർവീസ് സൊസൈറ്റി (മാസ് റിയാദ്) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റിയാദ് സുലൈ ഇസ്തിറാഹയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹകളെ കണ്ടെത്തിയത്. കെടി ഉമ്മർ, അഷ്‌റഫ് മേച്ചേരി, കെസി ഷാജു, സുഹാസ് ചേപ്പാലി തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി യതി മുഹമ്മദലിയെ പ്രസിഡന്റായും മുസ്തഫ നെല്ലിക്കാപറമ്പിവെ ജനറൽ സെക്രട്ടറിയായും എകെ ഫസലിനെ ട്രഷററായും തെരെഞ്ഞെടുത്തു. കെ.​ടി. ഉ​മ​ർ (ര​ക്ഷാ​ധി​കാ​രി), കെ.​സി. ഷാ​ജു, അ​ഷ്റ​ഫ് മേ​ച്ചേ​രി (ഉ​പ​ദേ​ശ​ക സ​മി​തി), കെ.​പി. ജ​ബ്ബാ​ർ (വൈ. ​പ്ര​സി.), അ​ഫീ​ഫ് ക​ക്കാ​ട് (ജോ. ​സെ​ക്ര​ട്ട​റി), അ​ബ്​​ദു​ൽ സ​ലാം പേ​ക്കാ​ട​ൻ (ജോ. ​ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ: ഫൈ​സ​ൽ ക​ക്കാ​ട് (ജീ​വ​കാ​രു​ണ്യം), സി.​കെ. സാ​ദി​ഖ് (സാം​സ്കാ​രി​കം), പി.​പി. യൂ​സ​ഫ് (പ​ലി​ശ​ര​ഹി​തം), ഇ​സ്ഹാ​ഖ് മാ​ളി​യേ​ക്ക​ൽ (സ്പോ​ർ​ട്സ്), മു​ഹ​മ്മ​ദ് കൊ​ല്ല​ള​ത്തി​ൽ (വ​രി​സം​ഖ്യ കോ​ഓ​ഡി​നേ​റ്റ​ർ), സ​ത്താ​ർ കാ​വി​ൽ (മീ​റ്റി​ങ്​ കോ​ഓ​ഡി​നേ​റ്റ​ർ), എ​ൻ.​കെ. ഷ​മീം, ഷ​മി​ൽ ക​ക്കാ​ട് (ഐ.​ടി വി​ങ്), ഹാ​റൂ​ൺ കാ​ര​ക്കു​റ്റി, അ​ലി പേ​ക്കാ​ട​ൻ, അ​ബ്​​ദു​ൽ നാ​സ​ർ (സ​പ്പോ​ർ​ട്ടി​ങ്​ ക​ൺ​വീ​ന​മാ​ർ). കൂ​ടാ​തെ 32 അം​ഗ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും നി​ല​വി​ൽ​വ​ന്നു.

യോഗത്തിൽ ഭാവിപരിപാടികൾ ചർച്ച ചെയ്‌തു. 25ാമ​ത് വാർഷികാഘോഷം അതി വിപുലമായി നടത്താനും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവൻ കുട്ടികളെയും ആദരിക്കാനും തീരുമാനിച്ചു.

Related Articles

- Advertisement -spot_img

Latest Articles