മലപ്പുറം: പിണറായിസത്തിൻറെ, മരുമോനിസത്തിന്റെ, കുടുംബാധിപത്യത്തിൻറെ അവസാനത്തെ ആണി നിലമ്പൂരിൽ അടിക്കുമെന്ന് പിവി അൻവർ. ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മുൻ എംഎൽഎ പിവി അൻവർ രൂക്ഷമായി പ്രതീതികരിച്ചത്.
ആത്മ വിശ്വാസം മാത്രമാണ് എൽഡിഎഫിന് കൈമുതലായുള്ളത്. അമ്മയപ്പനും മരുമോനും കേക്ക് മുറിച്ചു പരസ്‌പരം കൈമാറുന്ന പരിപാടി മാത്രമാണ് കേരളത്തിൽ നടക്കുന്നത്. നിലമ്പൂരിൽ പിണറായിസം വിസ്തരിക്കപ്പെടുന്ന തെരെഞ്ഞെടുപ്പായിരിക്കും നടക്കുക എന്നും അൻവർ പ്രതികരിച്ചു. .