ജിദ്ദ: മാനസിക സമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്ന വർത്തമാനകാല സമൂഹത്തെ ചേർത്ത് നിർത്താനും പ്രശ്നപരിഹാരം കണ്ടെത്താനും രിസാല സ്റ്റഡി സർക്കിൾ ( RSC ) ആഗോള തലത്തിൽ നടത്തിവരുന്ന മൈൻഡ് യുവർ മൈൻഡ് ( MYM ) ക്യാമ്പയിനിൻ്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ കുംറ സെക്ടർ മൈൻഡ് വെൽ മീറ്റ് സംഘടിപ്പിച്ചു.
പ്രവാസ ജീവിതത്തിനിടയിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് മാനസികാരോഗ്യം. സമ്മർദ്ദം കുറച്ച് മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്നാണ് മൈൻഡ് വെൽ മീറ്റ് മുന്നോട്ട് വെക്കുന്ന ആശയം. വൈവിധ്യമാർന്ന പ്രചാരണങ്ങളും, വിവിധ സെഷനുകളിലായി സംവദിച്ച വിദഗ്ധരുടെ ഉപദേശ നിർദേശങ്ങളും മൈൻഡ് വെൽ മീറ്റിനെ ശ്രദ്ധേയമാക്കി.
മാനസിക സമ്മർദ്ദം, ലക്ഷണങ്ങൾ, പരിഹാരങ്ങൾ എന്ന വിഷയത്തെ കുറിച്ച് ICF കുംറ സെക്രട്ടറിയും HIFE അക്കാദമി ലക്ചററും ആയ അനസ് ഓച്ചിറ സംസാരിച്ചു. മാനസിക സംതൃപ്തി: ആത്മീയതയുടെയും കുടുംബ ബന്ധങ്ങളുടെയും സ്വാധീനം എന്ന സെഷഷനിൽ പ്രമുഖ സൈക്കോളജി കൺസൾട്ടന്റും RSC സൗദി വെസ്റ്റ് നാഷണൽ മുൻ സെക്രട്ടറിയുമായ ജംഷീർ വയനാട് ക്ലാസ്സെടുത്തു. ധ്യാനത്തിലൂടെ മാനസിക സമ്മർദ്ദം കുറക്കാമെന്നും അത് ശീലമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സകരിയ അഹ്സനി പ്രാർത്ഥന നിർവ്വഹിച്ചു. RSC കുംറ വിസ്ഡം സെക്രട്ടറി ത്വാഹ പൂളക്കൽ സ്വാഗതവും, അബ്ദുള്ള വെട്ടത്തൂർ നന്ദിയും പറഞ്ഞു. ചെയർമാൻ മിദ്ലാജ് മുക്കത്തിൻ്റെ അദ്ധ്യക്ഷതയിൽ ICF ഖുമ്ര ഫിനാൻസ് സെക്രട്ടറി സുലൈമാൻ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. RSC ജിദ്ധ സിറ്റി സോൺ സെക്രട്ടറി സൈഫുദ്ധീൻ പുളിക്കൽ പ്രമേയ പ്രഭാഷണം നടത്തി. ഖാജാ സഖാഫി, ആഷിഖ് മാട്ടിൽ, സൽമാനുൽ ഫാരിസി, ഫസൽ, അബ്ദുൽഖാദർ, സാക്കിറലി വടശ്ശേരി, ഷാഫി ടി എൻ തുടങ്ങിയവർ സംബന്ധിച്ചു.