42 C
Saudi Arabia
Tuesday, August 26, 2025
spot_img

യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് തൃണമൂൽ

മലപ്പുറം: യുഡിഎഫ് സംവിധാനത്തിൽ തൃണമൂൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നും തൃണമൂൽ കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ എ സുകു അറിയിച്ചു. അൻവറുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.

ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണമെന്ന പിവി അൻവറിന്റെ ആവശ്യം തള്ളിയാണ് ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്ഥിയാക്കിയിരുന്നത്. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യമാണ് അൻവർ പ്രധാനമായും യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നത്. ഇത് അംഗീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് അൻവർ പരസ്യ പ്രതികരണത്തിന് മുതിർന്നിരുന്നത്.

താൻ രാജിവെച്ചു ഉപ തെരഞ്ഞെടുപ്പിന് കളമൊരുക്കി. കോൺഗ്രസ് ആരെ സ്ഥാനാർത്തിയാക്കിയാലും അവരെ പിന്തുണക്കുമെന്ന് അറിയിച്ചു. പക്ഷെ എൻറെ ഒരു ആവശ്യം പോലും അംഗീകരിക്കാൻ യുഡിഎഫ് തയ്യാറായില്ലെന്നാണ് അൻവറിനെ പരാതി.

Related Articles

- Advertisement -spot_img

Latest Articles