ദമ്മാം: എല്ലാ ജിസിസി രാഷ്ട്രക്കാർക്കും ഇനി ഈസിയായി ചൈനയിൽ പോകാം. നേരത്തെ ഖത്തർ, യുഎഇ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ചൈന ഓൺ അറൈവൽ വിസ നൽകിയിരുന്നത്. വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ മുഴുവൻ ജിസിസി രാജ്യങ്ങളെയും ഉൾപ്പെടുത്തി.
പരിഷ്കരിച്ച വിസ നിയമം 2026 ജൂൺ ഒൻപത് മുതൽ നടപ്പിലാവുമെന്നാണ് വിവരം. നേരത്തെ വിസക്ക് വേണ്ടി അപേക്ഷ നൽകി മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമായിരുന്നു വിസ അനുവദിച്ചിരുന്നെങ്കിൽ ഇനി ഈസിയായി ഓൺ അറൈവൽ വിസ ലഭിക്കും. 30 ദിവസം മാത്രമാണ് ആദ്യ പ്രവേശനത്തിൽ ചൈനയിൽ താമസിക്കാൻ കഴിയുക. ടൂറിസം, ബിസിനസ്, ഫാമിലി വിസിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് വൈസ് അനുവദിക്കുക. കൂടുതൽ സമയം ചൈനയിൽ ചെലവഴിക്കണമെന്നുള്ളവർക്ക് പഴയപോലെ തന്നെ വൈസ് എടുക്കേണ്ടി വരും.
ഒരു മാസത്തിന് ശേഷം വലിയ സാമ്പത്തിക ബാധ്യതയില്ലാതെ ഹോങ് കോങ്ങിൽ പോയി വിസ മാറി വരാനും സാധിക്കും. ഹോങ് കോങ്ങിലേക്കും ഓൺ അറൈവൽ വൈസ് ലഭ്യമാണ്.