കൊൽക്കത്ത: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പിവി അൻവറിനെ പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ആശിർവാദത്തോടെയാണ് അൻവർ സ്ഥാനാർഥിയാകുന്നതെന്ന് തൃണമൂൽ ദേശീയ നേതൃത്വം വാർത്ത കുറിപ്പിൽ അറിയിച്ചു. ഇതോടെ പാർട്ടി ചിഹ്നത്തിലാവും അൻവറിന്റെ മത്സരം എന്നുറപ്പായി.
നിലമ്പൂരിൽ നിന്നും രാജിവെച്ച പിവി അൻവർ യുഡിഎഫിന് പൂർണ പിന്തുണ നൽകിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി യുഡിഎഫ് പ്രഖ്യാപിച്ചതോടെ അൻവർ തീരുമാനത്തിൽ നിന്നും പിന്നാക്കം പോവുകയായിരുന്നു. പിന്നീട് തെരെഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് അൻവർ പറഞ്ഞു. . ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപനവും വന്നു, നാളെ നാമനിർദ്ദേശ പത്രിക നൽകുമെന്നും അൻവർ പറഞ്ഞു.