തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് പരിശോധന നിർബന്ധമാക്കുന്നു. പനി ബാധിച്ചു ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോയെന്ന് പരിശോധിക്കണം. പനിലക്ഷണവുമായി എത്തുന്നവർ ആന്റിജൻ ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
അസുഖബാധിതരിലും പ്രായമുള്ളവരിലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതെന്നും ഇവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പണി ബാധിച്ച് ആശുപത്രിയിലെത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും കോവിഡ് ബാധിതരെ പ്രത്യേകം വാർഡിലേക്ക് മാറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരെ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിനകം എട്ട് കോവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.