പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾക്ക് ജാമ്യം. റെജിൻ മാത്യു, വിഷ്‌ണു എന്നിവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. മണ്ണാർക്കാട് എസ്സി/ എസ്‌ടി കോടതിയാണ് ജാമ്യം അനുവദിച്ചത്.
പരാതിക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി പ്രതികൾക്ക് നിർദേശം നൽകി. ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനാണ് മർദനമേറ്റത്.
കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. വാഹനത്തിന് മാർഗ്ഗതടസം ഉണ്ടാക്കി എന്നാരോപിച്ചു സിജുവിനെ പ്രതികൾ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഇപ്പോഴും ചികിത്സയിലാണ്. പ്രതികളെ കയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.