കോട്ടയം: റിസർവ് ബേങ്കിലേക്ക് അടക്കാൻ കൊണ്ട് പോവുകയായിരുന്ന വാഹനം ആന്ധ്ര പോലീസ് തടഞ്ഞു. കാലാവധി കഴിഞ്ഞ 2000 കോടി രൂപയുടെ നോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെയാണ് ആന്ധ്രാ പൊലീസ് തടഞ്ഞത്. കോട്ടയത്ത് നിന്നും പോയ പൊലീസ് സംഘത്തിന്റെ പക്കൽ കാലാവധി കഴിഞ്ഞ 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്.
തിരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്കൂറിന് ശേഷമാണ് കേരള പൊലീസ് സംഘത്തെ വിട്ടയച്ചത്. കൃത്യമായ രേഖകള്‍ കേരള പൊലീസിന്റെ കൈവശമുണ്ടായിരുന്നു.
കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം 30നാണ് കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിക്കാനുള്ള സമയ പരിധി കഴിയാറായതിനാലാണ് തിരഞ്ഞെടുപ്പ് കാലമായിട്ടും സംഘം പുറപ്പെട്ടത്. കര്‍ശന സുരക്ഷയോടെ പോയ യാത്രാ സംഘത്തെ ആന്ധ്രയില്‍ തടയുകയായിരുന്നു. കോടികള്‍ നിറച്ച കണ്ടെയ്‌നര്‍ പൊലീസ് അകമ്പടിയോടെ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിട്ടും രേഖകള്‍ കാട്ടിയിട്ടും ഇവരെ കടന്നുപോകാന്‍ അനുവദിച്ചില്ല.
ഉന്നത ഇടപെടലുകൾക്ക് ശേഷമാണ് വാഹനം പോകാൻ അനുവദിച്ചത്.