ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സൈന്യത്തിനുണ്ടായ നഷ്‌ടങ്ങൾ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അവസാനം ലഭിക്കുന്ന ഫലത്തിനാണ് പ്രാധാന്യമെന്നും ചീഫ് ഡിഫൻസ് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു. പൂനയിലെ സാവിത്രി ഭായ് ഫൂലെ സർവകലാശാലയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടു, എത്ര റഡാറുകൾ തകർന്നു അത്തരം വിവരങ്ങൾ ഞങ്ങൾക്ക് നിങ്ങളോട് പറയാൻ കഴിയും. എന്നാൽ നഷ്ടങ്ങളെ കുറിച്ചു സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിൽ നടന്ന പരിപാടിയിൽ ഇന്ത്യക്ക് ചില തിരിച്ചടികൾ നേരിട്ടതായി അദ്ദേഹം പറഞ്ഞിരുന്നു.
പാക്കിസ്ഥാൻറെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അഭ്യൂഹങ്ങൾ പറക്കുന്നതിനിടെയാണ് പ്രതികരണവുമായി അനിൽ ചൗഹാൻ വന്നത്,