30.2 C
Saudi Arabia
Wednesday, August 27, 2025
spot_img

ബംഗളുരുവിൽ വൻ ബാങ്ക് കവർച്ച; 59 കിലോ സ്വർണ്ണം കവർന്നു.

ബംഗളുരു: കർണാടകയിൽ വൻ ബാങ്ക് കവർച്ച. ലോക്കറിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണ്ണവും അഞ്ചര ലക്ഷം രൂപയും കവർന്നു. വിജയപുര ജില്ലയിൽ മനഗുളിയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിലാണ് കവർച്ച നടന്നത്.

ബാങ്കിന്റെ പിൻവശത്തെ കമ്പി വളച്ചാണ് കവർച്ചാ സംഘം അകത്തു കടന്നത്. അന്വേഷണം വഴി തെറ്റിക്കാൻ മന്ത്രവാദം ചെയ്‌തെന്ന് വരുത്തിത്തീർക്കാൻ വിഗ്രഹവും ബാങ്കിൽ ഉപേക്ഷിച്ചിരുന്നു. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കവർച്ച നടന്നത് മെയ് 23 നും 25 നും ഇടയിലാണെന്നാണ് സൂചന. ബാങ്കിൽ നടന്ന ആഭ്യന്തര കണക്കെടുപ്പിലാണ് സ്വർണം നഷ്ടപെട്ട വിവരം അറിയുന്നത്.

Related Articles

- Advertisement -spot_img

Latest Articles