തിരുവനന്തപുരം: രാജ്ഭവൻ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ചു കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ഭാരതമാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദങ്ങൾ ഉയർന്നതിനെ തുടർന്നായിരുന്നു ബഹിഷ്ക്കരണം.
ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ അതിന് തയ്യാറായില്ല. തുടർന്നാണ് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഒഴിവാക്കുകയായിരുന്നു.
ഇന്ന് രാവിലെ ഒൻപത് മണിക്കായിരുന്നു രാജ്ഭവനിൽ പരിപാടി സംഘടിപ്പിച്ചിരുന്നത്. ആർഎസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നതിനാൽ ഈ ചിത്രം ഒഴിവാക്കണമെന്ന്നി ർദ്ദേശിച്ചിരുന്നെങ്കിലും രാജ്ഭവൻ തയ്യാറായില്ല. തുടർന്ന് ഈ പരിപാടി റദ്ദാക്കിയതായി കൃഷി വകുപ്പിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.
കൃഷി മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പരിപാടി പിന്നീട് ദർബാർ ഹാളിലേക്ക് മാറ്റുകയായിരുന്നു. രാജ്ഭവൻ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ചെയ്‌തു.