34.2 C
Saudi Arabia
Monday, August 25, 2025
spot_img

സൗദി ആഭ്യന്തര മന്ത്രി മിന സന്ദർശിച്ചു; പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു.

മക്ക: സൗദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് മിനായിൽ സന്ദർശനം നടത്തി. മിനയിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് എത്തിയ മന്ത്രി ഹജ്ജ് ഓപ്പറേഷൻസ് സെന്ററിലെ വർക്ക്ഫ്ലോ അവലോകനം ചെയ്തു.

സുരക്ഷാ പദ്ധതികളുടെ നടത്തിപ്പും തീർത്ഥാടക ഗതാഗത മാനേജ്മെന്റും മന്ത്രി നിരീക്ഷിച്ചു. ലോംഗ്-റേഞ്ച് ക്യാമറ സിസ്റ്റം, ബിസിനസ് ഇന്റലിജൻസ് ഡാഷ്‌ബോർഡുകൾ തുടങ്ങിയ കേന്ദ്രങ്ങളിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചു അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷനുകൾ ഡാറ്റ വിശകലനത്തിനും സുരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മെച്ചപ്പെടുത്തുന്നതിനും സഹായകരമാണ്

ഹജ്ജ് വേളകളിലുടനീളം ഹാജിമാർക്ക് ചെയ്യുന്ന സേവന പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും 50 ലതികം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന് കീഴിലുള്ള ഹജ്ജ് പ്രോജക്ട് മാനേജ്‌മെന്റ് ഓഫീസ് അവയുടെ പ്രവർത്തനങ്ങൾ മന്ത്രിക്ക് വിശദീകരിച്ചു നൽകി.

Related Articles

- Advertisement -spot_img

Latest Articles