ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ബിജെഡി നേതാവ് പിനാകി മിശ്രയാണ് വരൻ. മെയ് മൂന്നിന് ജർമ്മനിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇരു നേതാക്കളും പാർട്ടികളും വിവാഹ വിവരം അതീവ രഹസ്യമാക്കി വെച്ചതായിരുന്നു. ടി ടെലഗ്രാഫും ഇന്ത്യ ടുഡേയും പുറത്തുവിട്ട ഫോട്ടോയിലൂടെയായിരുന്നു വിവാഹ വിവരം പുറം ലോകം അറിഞ്ഞത്.
പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക് സഭാ എംപിയാണ് മഹുവ മൊയ്ത്ര. 2010 ലായിരുന്നു മഹുവ തൃണമൂൽ കോൺഗ്രസിലെത്തിയത് 2019, 2024 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. ഇൻവെസ്റ്റ്മെൻറ് ബാങ്കർ ജോലി ഉപേക്ഷിച്ചായിരുന്നു മഹുവ തൃണമൂലിൽ എത്തുന്നത്.
ഒഡീഷയിലെ പുരി മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് പിനാകി മിശ്ര. കോൺഗ്രസിലൂടെയാണ് പിനാകി മിശ്ര രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ജനതാദളിൽ ചേരുകയായിരുന്നു. 2009, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പുരി മണ്ഡലത്തിൽ നിന്നായിരുന്നു പിനാകി ജയിച്ചിരുന്നത്.