കണ്ണൂർ: പതിനഞ്ചുകാരിയെ പിതാവുൾപ്പടെ 12 പേർ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. മങ്കടൻ പുതിയപാറയിൽ സക്കരിയയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി വിദേശത്തേക്ക് രക്ഷപെട്ടിരുന്നെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. 2024 സെപ്‌തംബറിൽ നാട്ടിലെത്തിയപ്പോഴായിരുന്നു പോലീസ് പിടി കൂടിയത്.
2008 ഏപ്രിൽ മാസത്തിൽ പറശ്ശിനിക്കടവിലുള്ള ഒരു റിസോട്ടിൽ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പിതാവിന്റെ സഹായത്തോടെയായിരുന്നു പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. മറ്റു പ്രതികളെല്ലാം നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷയിൽ കഴിയവേ പെൺ കുട്ടിയുടെ പിതാവ് കണ്ണൂർ ജയിലിൽ തൂങ്ങി മരിച്ചിരുന്നു.
പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ പെൺകുട്ടി മാതാവിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് അവർ പോലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത മകളെ പിതാവ് പന്ത്രണ്ടാം വയസ്സുമുതൽ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്‌ച വെക്കുകയും ചെയ്‌തുവെന്നായിരുന്നു മാതാവിന്റെ പരാതി.