തിരുവനതപുരം: ബലിപെരുന്നാൾ പ്രമാണിച്ചു സംസഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
ബലിപെരുന്നാൾ പ്രമാണിച്ചു സർക്കാർ നേരത്തെ വെള്ളിയാഴ്‌ച അവധി ദിവസം നൽകിയിരുന്നു.പിന്നീടത് വെട്ടിച്ചുരുക്കുകയായിരുന്നു. പെരുന്നാൾ ശനിയാഴ്‌ചയായ പശ്ചാതലത്തിലായിരുന്നു സർക്കാർ നടപടി. രണ്ട് ദിവസം അവധി വേണമെന്ന് ചില മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല.
അവധി വെട്ടിച്ചുരുക്കിയതിനെ തുടർന്ന് മുസ്‌ലിം സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു.