ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് വേണ്ടി മാത്രമായി ഇറാൻ വ്യോമ പാത തുറന്നു. ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിന്ററെ ഭാഗമായിരുന്നു നടപടി.
ഇറാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി സംഘങ്ങളുടെ ആദ്യ വിമാനം ഇന്ന് രാത്രി 11 മണിക്ക് ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴഴ്‌ച രാവിലെയും വൈകുന്നേരവുമായി ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.
സംഘർഷ ബാധിത ഇറാനിയൻ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്ന ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിന്ററെ ഭാഗമായിട്ടാണ് ഈ പദ്ധതി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായുള്ള വിമാനങ്ങൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രായേൽ ഇറാന് നേരെ ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ അടച്ചിട്ടിരുന്ന വ്യോമ പാത വിദ്യാർഥികൾക്ക് വേണ്ടി ഇറാൻ തുറന്നു കൊടുക്കുകയായിരുന്നു. നേരത്തെ ഇറാനിൽ നിന്നും അര്മേനിയയിലേക്ക് മാറ്റിയിരുന്ന വിദ്യാർഥികളെ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിച്ചിരുന്നു. ഇറാൻ വ്യോമ പാത അടച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ഇന്ത്യക്ക് വേണ്ടി വ്യോമ പാത തുറന്നു നൽകിയ പശ്ചാത്തലത്തിൽ മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.