ടെഹ്‌റാൻ: ഇസ്രയേലിനെതിരെ ശക്തമായ ആക്രമണം നടത്തുന്ന ഇറാൻ ഭരണകൂടത്തിന് അഭിവാദ്യങ്ങൾ നേർന്ന് ലക്ഷങ്ങളുടെ പ്രകടനം. വെള്ളിയാഴ്‌ച ജുമുഅ നിസ്കാരത്തിന് ശേഷമായിരുന്നു പ്രകടനങ്ങൾ. രാഷ്ട്ര നേതൃത്വത്തിനും രാജ്യത്തിന് വേണ്ടി ധീരമായി പോരാടുന്ന സൈന്യത്തിനും ഐക്യദാർഢ്യമറിയിച്ചു കൊണ്ടായിരുന്നു പ്രകടനം.
ഇറാനിലെ പ്രധാന പട്ടണങ്ങളായ ടെഹ്‌റാൻ, ഷിറാസ്, തബ്‌റീസ്, ഇസ് ഫഹാൻ , മശ്‌ഹദ്, ഖൂം, ഖസ്‌വീൻ, ജിലാൻ, യസ്‌ഡ് എന്നിവിടങ്ങളിൽ നടന്ന പ്രകടനകളിൽ അമേരിക്കക്കും ഇസ്രയേലിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്.
ഇറാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മുഹ്‌സിനി ഇജെയി, ഇസ്‌ലാമിക് റവല്യൂഷ്യനറി ഗാർഡ് മുൻ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അലി ജാഫരി, മന്ത്രിമാർ, പാര്ലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ തുടങ്ങി പ്രമുഖർ പങ്കെടുത്തു. ഇറാൻ പതാകക്ക് പുറമെ ഫലസ്‌തീൻ പതാകയും ഹിസ്ബുല്ല പതാകയും പ്രതിഷേധക്കാർ വഹിച്ചിരുന്നു.