തൃശൂർ: തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാല് വയസ്സുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി. സഹോദരങ്ങൾക്കൊപ്പം വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയിലാണ് കുട്ടിയെ പുലി പിടിച്ചത്. അമ്മയുടെ മുന്നിൽ വെച്ചാണ് പുലി കുട്ടിയെ കൊണ്ടുപോയത്
വെള്ളിയാഴ്‌ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ജാർഖണ്ഡ് സ്വദേശികളായ ഗുപ്‌ത-മോണിക്ക ദേവി ദമ്പതികളുടെ മകൾ രജനിയെയാണ് പുലി പിടിച്ചത്.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കുറ്റിക്കായി തെരച്ചിൽ തുടരുകയാണ്.