39.6 C
Saudi Arabia
Tuesday, August 26, 2025
spot_img

ഐസിഎഫ് വിദ്യാഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നു

റിയാദ്: പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദശത്ത് ഉപരി പഠനം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഐസിഎഫ്. വിദേശ യൂണിവേഴ്‌സിറ്റികളിലെ വിവിധ കോഴ്‌സുകൾ അഡ്‌മിഷൻ രീതികൾ, ഫീസ് വിവരങ്ങൾ, വിസ സംബന്ധമായ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ശിൽപശാല. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂമിലാണ് ശിൽപശാല നടക്കുക. ലോകത്തിന്റെ ഏത് ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

പഠനയിടങ്ങളുടെ പരമ്പരാഗത രീതികളൂം സങ്കൽപ്പങ്ങളും മാറുന്ന പുതിയകാലത്തു വിദേശ രാജ്യങ്ങളിലെ തുടർപഠനങ്ങളുടെ അനന്ത സാധ്യതകളിലേക്ക് വെളിച്ചം നൽകുന്നതായിരിക്കും ശിൽപ ശാലയെന്ന് സംഘാടകർ അറിയിച്ചു. യു കെ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെ കുറിച്ച് പരിചയസമ്പന്നരുമായി വിദ്യാർഥികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും.

2025 ജൂൺ 28 ശനി സൗദി സമയം ഉച്ചക്ക് ഒരുമാനിക്കാണ് ശിൽപശാല (ഇന്ത്യൻ സമയം 3.30 P M) ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന ശിൽപശാലയിൽ വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധർ സംബന്ധിക്കുമെന്ന് ഐസിഎഫ് ഇന്റർനാഷണൽ നോളജ് ഡിപ്പാർട്മെൻറ് സെക്രട്ടറി ഹമീദ് പരപ്പ അറിയിച്ചു.

https://gt-kw.zoom.us/j/84607590065?pwd=CmWhhVSdxtim6jpMb86nGNeefPObgK.1

Id :846 0759 0065
P/w:1234

 

 

Related Articles

- Advertisement -spot_img

Latest Articles