കൊല്ലം: ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ. കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികളെ തരൂർ പുകയ്ത്തുന്നത് അരോചകമാണ്. ശശി തരൂരിനെതിരെ നടപടി വേണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്.
പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് പറയുന്നത് ശരിയല്ല, തരൂറിൻറെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വില കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി തരൂർ അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുരളീധരൻറെ വിമർശനം.
നിലമ്പൂരിലെ തെരെഞ്ഞെടുപ്പ് പരാജയം പഠിക്കാൻ സിപിഐഎം തയാറാകണം. ഭരണ തുടർച്ചയെന്ന വ്യാമോഹം ജനം തള്ളികളഞ്ഞു. മുഖ്യമന്ത്രിയുൾപ്പടെ തമ്പടിച്ചു പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.