ചെന്നൈ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിയുൾപ്പടെ രണ്ടുപേർ മരിച്ചു.മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണ് മരിച്ചത്. ദീപിക ഏഴു മാസം ഗർഭിണിയാണ്. വളകാപ്പ് ചടങ്ങിന് ശേഷം മകളെ മധുരയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ചൊവ്വാഴ്‌ച യായിരുന്നു അപകടം.
മധുരവോയൽ – താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കുള്ള യാത്രയിലായിരുന്നു അപകടം. പെട്രോൾ പമ്പിൽ നിന്നും ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയും കാർ ഡ്രൈവറും ചികിത്സയിലാണ്.
ഇടിച്ച കാറിനെ ഡ്രൈവർ മണികണ്‌ഠൻ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു