ഷാർജ: നിക്ഷേപകർക്കും സംരംഭകർക്കും ആദ്യ വർഷത്തേക്ക് രേഖാമൂലമുള്ള കരാറോ പാട്ടക്കരാറോ ഇല്ലാതെ തന്നെ വാണിജ്യ ലൈസൻസ് നൽകുന്ന തൽക്ഷണ ലൈസൻസ് സംവിധാനവുമായി ഷാർജ. മറ്റ് അധികാരികളുടെ അംഗീകാരം ആവശ്യമില്ലാത്ത എല്ലാ ഓഫീസ് പ്രവർത്തനങ്ങൾക്കും ദിവസത്തിനുള്ളിൽ സേവനം നൽകുമെന്ന് ഷാർജ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.
നടപടിക്രമങ്ങൾ വേഗത്തിലാക്കുകയും എമിറേറ്റിലെ സാമ്പത്തിക വളർച്ചാ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്ന തൽക്ഷണ ലൈസൻസ്, നിക്ഷേപകർക്ക് അവരുടെ ബിസിനസ്സ് ഉടനടി നആരംഭിക്കാൻ പ്രാപ്തമാരാക്കുന്നു. സാധാരണ ലൈസൻസുകൾക്ക് ബാധകമായ നടപടിക്രമം തൽക്ഷണ ലൈസൻസുകൾക്ക് ആവശ്യമില്ല.എന്നാൽ രണ്ടാം വർഷത്തിൽ, പുതുക്കി ലഭിക്കാൻ പ്രത്യേക ലൈസൻസിംഗ് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.
എമിറേറ്റിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തെയും ബലപ്പെടുത്തുകയും സുസ്ഥിര വളർച്ചാ പ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന വാണിജ്യ വകുപ്പിന്റെ ലക്ഷ്യത്തെ പുതിയ സംവിധനം ബലപ്പെടുത്തുമെന്ന് സേവനം വരുന്നുണ്ടെന്ന് ഷാർജ സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ ഹമദ് അലി അബ്ദുല്ല അൽ മഹ്മൂദ് പറഞ്ഞു.