അഹമ്മദാബാദ്: 274 പേർ മരണത്തിന് കീഴടങ്ങിയ AI-171 വിമാനാപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ, അപകട കാരണത്തെ കുറിച്ച് നിഗമനവമായി അമേരിക്കൻ ഏവിയേഷൻ അഭിഭാഷകൻ. ബോയിംഗ് 787 വിമാനത്തിലെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ തകരാർ കാരണം എഞ്ചിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരുന്നത് കാരണമാകാം അപകടമെന്ന് അഭിഭാഷകനായ മേരി ഷിയാവോ സാധ്യത അറിയിച്ചു. ദി സൺഡേ ഗാർഡിയന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുഎസ് ഗതാഗത വകുപ്പിന്റെ മുൻ ഇൻസ്‌പെക്ടർ ജനറലും നിലവിൽ മോട്ട്‌ലി റൈസിൽ ഏവിയേഷൻ അഭിഭാഷകയുമായ മേരി ഷിയാവോ ഈക്കാര്യം പറഞ്ഞത്.
വിമാനത്തിന്റെ മുന്നോട്ടുള്ള വേഗത കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന വിമാന എഞ്ചിന്റെ സംവിധനമായ ത്രസ്റ്റ് റോൾബാക്ക്, സോഫ്റ്റ്‌വെയർ പരാജയം മൂലം പ്രവർത്തിച്ചിട്ടുണ്ടാകാമെന്ന് ഷിയാവോ അഭിപ്രായപ്പെട്ടു. സമാനമായ ബോയിംഗ് 787 സംഭവങ്ങളിൽ ഇത്തരം കാരണങ്ങൾ രേഖപ്പെടുത്തുകയും അന്വേഷിക്കുകയും ചെയ്തിരുന്നു.
ബോയിംഗ് 787 വിമാനത്തിലെ ഫുൾ അതോറിറ്റി ഡിജിറ്റൽ എഞ്ചിൻ കൺട്രോൾ വഴി എഞ്ചിൻ പ്രകടനം നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സുരക്ഷാ സംവിധാനമാണ് ത്രസ്റ്റ് കൺട്രോൾ മാൽഫങ്ഷൻ അക്കൊമഡേഷൻ . പൈലറ്റിന്റെ ഇടപെടൽ ഇല്ലാതെ തന്നെ എഞ്ചിൻ പ്രവർത്തനം യാന്ത്രികമായി കുറയ്ക്കാൻ ഈ കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിന് കഴിയും. ഉയരുന്നതിനു ശേഷം സോഫ്റ്റ് വെയറിലുണ്ടായ പരാജയം വിമാനം നിലത്താണെന്ന് തെറ്റായി കണക്കുക്കൂട്ടി പ്രവർത്തിച്ചതാകാം അപകട കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.