തിരുവനന്തപുരം: എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി, എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലം നാളെ ഉച്ചക്ക് മൂന്ന് മണിക്ക് അറിയാം. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ഇത്തവണ 11 ദിവസം മുമ്പാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയിരുന്നത്. ഫലം അറിയാം https://pareekshabhavan.kerala.gov.in, www.prd kerala.gov.in, www.results.kite.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും