38.5 C
Saudi Arabia
Monday, July 7, 2025
spot_img

നടപടി പ്രതീക്ഷിക്കുന്നു, ചുമതലകൾ കൈമാറി; ഡോ. ഹാരിസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പരിമിതികൾ പൊതു സമൂഹത്തിൽ കൊണ്ടുവന്നതിന്റെ പേരിൽ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കൽ. തുറന്ന് പറഞ്ഞത് ശരിയായത് കൊണ്ടല്ല, പക്ഷേ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ഇതിന്റെ പേരിൽ എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ തയ്യാറാണ്.

നടപടികളെ ഭയക്കുന്നില്ല, എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ തയ്യാറാണ്. തൻറെ മാർഗം തെറ്റായിരുന്നുവെന്ന് ബോധ്യമുണ്ട്. എങ്കിലും അതിന് ഫലമുണ്ടായി. ശാസ്ത്രക്രിയ കഴിഞ്ഞു രോഗികൾ മടങ്ങുന്നു. ഏറെ സന്തോഷകരമാണ് ആ കാഴ്ച്ച. അവരുടെ പുഞ്ചിരിയാണ് ഏറെ സമാധാനമെന്നും ഡോ. ഹാരിസ് പറഞ്ഞു.

ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല, പോരാട്ടം നടത്തിയത് ബ്യുരോക്രസിക്ക് എതിരെയാണ്. സസ്പെൻഷനോ നടപടികളോ പ്രതീക്ഷിക്കുന്നതിനാൽ, വകുപ്പ് മേധാവി എന്ന നിലയിൽ ചുമതലകളും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയെന്നും ഡോക്ടർ അറിയിച്ചു.

അന്വേഷണ സമിതിക്ക് മുന്നിൽ ഞാൻ പറഞ്ഞ കാര്യങ്ങൾക്കെല്ലാം തെളിവുകൾ നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ സഹപ്രവർത്തകരും അന്വേഷണ സമിതിക്ക് മൊഴി നൽകിയിട്ടുണ്ട്. നടപടി ക്രമങ്ങൾ ലളിതമാക്കുന്നത് സംബന്ധിച്ച് എൻറെ നിർദേശങ്ങളും സമിതിക്ക് എഴുതി നൽകിയിട്ടുണ്ട്‌,

മെഡിക്കൽ കോളേജിലെ പരിമിതികൾ ചൂണ്ടികാണിച്ചു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ആരോഗ്യ വകുപ്പ് ശ്രദ്ധിക്കണമെന്നും രോഗികൾക്ക് അടിയന്തിരമായി സഹായം എത്തിക്കണമെന്നും മാത്രമാണ് കരുതിയത്. എന്നാൽ എന്തുകൊണ്ടോ വിചാരിച്ചതിനും അപ്പുറത്തേക്ക് കാര്യങ്ങൾ പോയി. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും തനിക്കൊപ്പം നിന്നു. തന്റെ പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വേദനിച്ചെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles