ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അമ്മാവനും അറസ്‌റ്റിൽ. മാരാരിക്കുളം ഓമനപ്പുഴ കുടിയാം ശേരിയിൽ ഏഞ്ചൽ ജാസ്‌മിനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ ജെസിയെയും അമ്മാവൻ അലോഷ്യസിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. അച്ഛൻ ജോസ്‌മോനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപതകത്തിൽ അമ്മ ജേസിക്കും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതക വിവരം മറച്ചു വെച്ചതിനാണ് അമ്മാവൻ അലോഷ്യസിനെ അറസ്റ്റ് ചെയ്‌തത്. ജോസ്മോൻ മകളെ തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചപ്പോൾ കൈകൾ പിടിച്ചുവച്ചു സഹായിച്ചത് ജേസിയാണെന്നാണ് പോലീസ് കണ്ടെത്തൽ.
ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ സ്ഥിരമായി മകൾ പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ജോസ്മോൻ പറഞ്ഞു. എയ്‌ഞ്ചയിൽ തന്റെ സുഹൃത്തുക്കൾ ക്കൊപ്പമാണ് രാത്രി പുറത്തുപോകുന്നതെന്ന് പ്രദേശ വാസികൾ പറഞ്ഞിരുന്നു. ഒരു മണിക്കൂറോളം പുറത്ത് ചെലവഴിച്ചാണ് മടങ്ങി വരാറ്. ജോസ് മോൻ പലതവണ മകളെ ഇക്കാര്യത്തിൽ വിലക്കിയിരുന്നെങ്കിലും മകൾ അനുസരിച്ചിട്ടുണ്ടായിരുന്നില്ല. പോലീസ് പ്രതിയെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.