മക്ക: തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പിൽ അബ്ദുൾ റഹീമിന്‍റെ ഭാര്യയുമായ നസീമ (55) മക്കയിൽ നിര്യാതയായി. ഒരു സ്വകാര്യ ഗ്രൂപ്പിന്‍റെ ഭാഗമായി ഉംറ സന്ദർശനത്തിന് എത്തിയതായിരുന്നു. മക്കൾ മുഹമ്മദ് സമീർ, സബീന, മുഹമ്മദ്, സക്കീർ, മരുമക്കൾ അനീസ, സക്കീർ, റസിയ. മക്കയിലെ ഐസിഎഫ് വെൽഫയർ ടീം കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ മറവു ചെയ്തു. ജമാൽ കക്കാട്, ഹനീഫ് അമാനി, കബീർ ചേളാരി, ഫൈസൽ സഖാഫി, നൗഫൽ തലശ്ശേരി, സുഹൈർ തുടങ്ങിവർ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു.