32.1 C
Saudi Arabia
Friday, October 10, 2025
spot_img

ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പൊതുമേഖല ഓഹരി വിൽപന അവസാനിപ്പിക്കുക,സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.

കർഷകർ, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതു മേഖല ജീവനക്കാർ, ബാങ്കിങ്-ഇൻഷ്വറൻസ് ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുമെന്നും പറഞ്ഞു.

ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എ​​​ച്ച്എം​​​എ​​​സ്, സേവ, ടിയുസിഐ തുടങ്ങി പത്ത് തൊഴിലായി സംഘടനകളുടെ സംയുക്തവേദിയാണ് പൊതു പണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles