കോഴിക്കോട്: അമിതവേഗതയിലെത്തിയ കാറിടിച്ചു മധ്യവയസ്‌കൻ മരിച്ചു. ഒഞ്ചിയം സ്വദേശി രാജേഷ് ബാബുവാണ് മരിച്ചത്.
താമരശ്ശേരി അമ്പലമുക്കിൽ വെച്ചായിരുന്നു അപകടം നടന്നത്. അപകട ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. മലപ്പുറം അരീക്കോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്.
കാർ ഡ്രൈവർ അരീക്കോട് സ്വദേശി അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിൻറെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.